മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടി. അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി. മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വനിതാ ജഡ്ജി കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ALSO READ:ലിസ്റ്റിൽ ഒന്നാമത് തലൈവരല്ല, ഞെട്ടലോടെ ആരാധകർ; മുന്നിലെത്തിയത് ആ താരം, രണ്ടാമനെ ട്രോളി സോഷ്യൽ മീഡിയ
‘എല്ലാ സീമകളും ലംഘിക്കപ്പെട്ടു താൻ ലൈംഗികാതിക്രമത്തിന് ഇരയായി. രാത്രിയിൽ വന്നുകാണാൻ ജില്ലാ ജഡ്ജി തന്നോട് പറഞ്ഞു. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്. ജീവിക്കാൻ തനിക്ക് ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല’ എന്നായിരുന്നു രണ്ടുപേജുള്ള കത്തിൽ വനിതാ ജഡ്ജി കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here