കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് ചാടി യുവതി ; രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു

DEATH

കുടുംബവഴക്കിനെത്തുടർന്ന്‌ ഹൗസ്‌ബോട്ടിൽ നിന്നും കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട്‌ തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ്‌ ഡി. നിക്‌സൺ (58) ആണ്‌ മരിച്ചത്‌. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആലപ്പുഴ ചിത്തിരക്കായലിലാണ് ദാരുണസംഭവം അരങ്ങേറിയത്.

ALSO READ : വിയ്യൂർ ജയിലിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ ; ഒപ്പം പോലീസിന്റെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു

ബന്ധുക്കളുൾപ്പെടെ 13 അംഗ സംഘമാണ് ചിത്തിരക്കായലിൽ ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയത്. തിരുനെൽവേലിയിൽ നിന്നാണ് ഇവരെത്തിയത്. തുടർന്ന് കായൽസവാരി ചെയ്യുന്നതിനിടെ ജോസഫിന്റെ മകളായ സഭയ ബിനിഷ (30) കുടുംബാംഗങ്ങളുമായി വഴക്കിട്ട് ഹൗസ്‌ബോട്ടിൽ നിന്ന്‌ കായലിലേക്കു ചാടി. മകൾ കായലിലേക്ക് ചാടിയതിനു പിന്നാലെ ജോസഫും കായലിലേക്ക് ചാടി. ജോസഫിനൊപ്പം മകനും കായലിലേക്കു ചാടി.

ഉടൻ തന്നെ ഹൗസ്‌ബോട്ട് ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന്‌ കാര്യമായ പരിക്കില്ല. സംഭവത്തിൽ പുളിങ്കുന്ന് പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News