ഓടുന്ന മോട്ടോർ ബൈക്കിൽ ലൈംഗികാതിക്രമം, എടുത്തുചാടി യുവതി, വീഡിയോ

ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ഓടുന്ന റാപ്പിഡോ മോട്ടോർ സൈക്കിളിൽ നിന്നും എടുത്തുചാടി യുവതി. ഏപ്രിൽ 21-ന് ബംഗളൂരുവിലാണ് സംഭവം. രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്. യുവതി ബൈക്കിൽ നിന്നും എടുത്തു ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ 21 ന് രാത്രി യുവതി ഇന്ദിരാനഗറിലേക്ക് റാപ്പിഡോ റൈഡ് ബുക്ക് ചെയ്തു. രാത്രി 11:10 ന് ഡ്രൈവർ യുവതിയെ കൂട്ടിക്കൊണ്ടുപോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.


ഒടിപി പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയുടെ ഫോൺ എടുത്തു. തുടർന്ന് തെറ്റായ ദിശയിലേക്ക് യുവതിയെ കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ഓടിക്കൊണ്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് ചാടി രക്ഷപ്പെടേണ്ടി വന്നതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രതിയായ ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News