മക്കളോടൊപ്പം തീയേറ്ററിലെത്തിയ യുവതി സിനിമയ്ക്കിടെ ആറ് നില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

മക്കളോടൊപ്പം തീയേറ്ററിലെത്തിയ യുവതി സിനിമയ്ക്കിടെ ആറ് നില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് കഴിഞ്ഞദിവസം രാത്രി ആത്മഹത്യ ചെയ്തത്.

ഐശ്വര്യയുടെ ഭര്‍ത്താവ് ബാലാജി യുഎസിലാണ്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. വിമാനത്താവള കോംപൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തീയേറ്ററിലാണ് ഐശ്വര്യ രണ്ടു മക്കളോടൊപ്പം സിനിമ കാണാനെത്തിയത്.

സിനിമ കാണുന്നതിനിടെ ശുചിമുറിയില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞുപോയ ഐശ്വര്യ ആറു നില കാര്‍ പാര്‍ക്കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു. റോഡില്‍നിന്ന ചിലര്‍ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളം വച്ചെങ്കിലും അവര്‍ ഓടിയെത്തിയപ്പോഴേക്കും ഐശ്വര്യ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനു ശേഷം, ശുചിമുറിയിലേക്ക് എന്ന് പറഞ്ഞുപോയ അമ്മ തിരികെ എത്താത്തതിനെ തുടര്‍ന്ന് മക്കള്‍ അമ്മയെ തിരക്കി ഇറങ്ങുകയായിരുന്നു. അമ്മയെ അന്വേഷിക്കുന്ന രണ്ട് മക്കളെയും പൊലീസ് കണ്ടെത്തുകയും വിവരം അറിയിക്കുകയുമാരുന്നു. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News