കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തിരിച്ചെത്തിച്ച യുവതി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം നടന്നത്. ബിസലേരി സ്വദേശിയായ നിംഗരാജയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Also Read- ധോണിയും ശ്രീശാന്തും നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്നു; വൈറലായി വീഡിയോ

ജൂണ്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നിംഗരാജയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടെറസില്‍ നിന്ന് വീണാണ് നിംഗരാജ മരിച്ചതെന്നായിരുന്നു കാവ്യ വീട്ടുകാരേയും നാട്ടുകാരേയും അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ നിംഗരാജയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കാവ്യയും ബിരേഷും തമ്മില്‍ മൂന്ന് മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടിപ്പോയിരുന്നു. ഗ്രാമവാസികള്‍ ചേര്‍ന്ന് കാവ്യയേയും ബിരേഷിനേയും പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കാവ്യയ്ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കാവ്യയെ തിരികെ സ്വീകരിക്കാന്‍ നിംഗരാജ തയ്യാറാവുകയായിരുന്നു.

Also Read- ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിന് മർദ്ദനം; സംഭവം ആദിപുരുഷിൻ്റെ ഫാൻസ് ഷോയ്ക്കിടയിൽ

ബിരേഷുമായുള്ള ബന്ധം അവസാപ്പിച്ചില്ലെന്ന് മനസിലാക്കിയ നിംഗരാജ സംഭവ ദിവസം കാവ്യയുമായി വഴക്കിട്ടു. ഇതിന് പിന്നാലെ ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ നിംഗരാജയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News