യുപിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

ACCIDENT

യുപിയിൽ പതിനേഴുവയസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രകാരിയായ സ്ത്രീ മരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് ഈ ദാരുണ സംഭവം.

വ്യാഴാഴ്ച്ച ഗ്രെയ്റ്റർ നോയിഡയിലെ സിആർസി അപ്പാർട്ട്മെന്റിന് സമീപമായിരുന്നു സംഭവം. ജത്പുര സ്വദേശിനിയായ ശിൽപി (27) ആണ് മരിച്ചത്. അപകടം നടന്ന ശേഷം യുവാവ് കാർ നിർത്താതെ പോയി.

ALSO READ; അട്ടിമറിയോ? എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെത്തി

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ശില്പി റോഡ് സൈഡിലൂടെ നടന്ന പോകുന്നതും
യുവാവ് ഓടിച്ച എസ്‌യുവി നിയന്ത്രണം വിട്ടുവന്ന് യുവതിയെ പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ 17 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.അതേസമയം മരിച്ച ശിൽപിയുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News