കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം; ആരോപണവുമായി ബന്ധുക്കൾ

അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം.ഇടുക്കിയിലും വയനാട്ടിലും നടന്നതുപോലെ മൃതദേഹം തടഞ്ഞ് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് എംഎൽഎയും നേതാക്കളും ശ്രമിച്ചത് .ചാലക്കുടി എംഎൽഎ യുടെ നേതൃത്വത്തിലാണ് മൃതദേഹം തടഞ്ഞെന്നും തങ്ങളെ തള്ളി മാറ്റിയെന്നും മരിച്ച വത്സയുടെ ബന്ധുക്കൾ പറഞ്ഞു.

ALSO READ: ആരും പേടിക്കണ്ട, ഇപ്പൊ ശരിയാക്കിത്തരാം: ഫേസ്ബുക് ഇൻസ്റ്റഗ്രാം പണിമുടക്കിൽ പ്രതികരിച്ച് മാർക്ക് സക്കർബർഗ്

അതേസമയം തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ വാച്ചുമരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞാണ് ആക്രമണം ഉണ്ടായത്. വന വിഭങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്.ആന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.

ALSO READ: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News