യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യ ജാതിക്കാരനെ വിവാഹം ചെയ്ത 20കാരിയെ കഴുത്തറുത്ത് കൊന്നു

ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 20കാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സീതാപ്പൂരിലെ പിസാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബജ്നഗര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

മരുമകളെ കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

20കാരിയായ മരുമകളും ഗ്രാമത്തിലെ വിവാഹിതനായ രൂപ് മൗര്യ ചന്ദ്ര എന്ന യുവാവുമായി അടുപ്പത്തിലാവുകയും കഴിഞ്ഞ നവംബറില്‍ ഇരുവരും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. അടുത്തിടെയാണ് അവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

ഒളിച്ചോടിയതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നെങ്കിലും അന്ന് അത് സംഭവിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തില്‍ താമസിക്കാനെത്തിയ യുവതിയെ അമ്മാവന്‍ വീട്ടില്‍ നിന്ന് വലിച്ചിഴച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിക്കും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനുമെതിരെ മൗര്യയുടെ കുടുംബം പരാതി നല്‍കിയതായി സീതാപ്പൂര്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര പ്രതാപ സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News