മോഷണത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കുന്നംകുളം അര്‍ത്താറ്റ് കിഴക്കൻമുറി നാടൻ ചേരിയില്‍ വീട്ടില്‍ സിന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. പ്രതിയെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിപ്പിപ്പിക്കുന്ന മില്‍ നടത്തുകയാണ് കൊല്ലപ്പെട്ട സിന്ധുവും ഭര്‍ത്താവ് മണികണ്ഠനും.
ഭര്‍ത്താവ് മണികണ്ഠൻ വീട്ടു സാധനങ്ങള്‍ പോയപ്പോഴാണ് കൊലപാതകം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവാണ് സിന്ധു കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. വെട്ടേറ്റ് കഴുത്ത് അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. സിന്ധു ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ALSO READ; കുമളി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍എസ്എസ് ആക്രമണം; ഭിന്നശേഷിക്കാരനെ മര്‍ദിച്ചു
ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പരിചയമില്ലാത്ത ഒരാളെ ഇവരുടെ വീടിന് സമീപത്ത് മാസ്ക് വെച്ച് കണ്ടവരുണ്ട്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി മുതുവറ സ്വദേശി കണ്ണനെ ചീരംകുളത്ത് നിന്ന് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് കൊല്ലപ്പെട്ട സിന്ധുവിന്‍റെ ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here