ഭർത്താവ് മൊബൈൽഫോൺ എറിഞ്ഞ് പൊട്ടിച്ചു; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ഭർത്താവ് മൊബൈൽ ഫോൺ എറിഞ്ഞുടച്ചു, ദേഷ്യത്തിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തമിഴ്‌നാട് പോണ്ടിച്ചേരി വിഴുപുരം, വിക്രവാണ്ടി സ്വദേശിനിയായ പെണ്ണരശിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷമെ ജീവനൊടുക്കിയത്. ഏഴും നാലും വയസ്സുള്ള പെണ്‍മക്കളെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. ശേഷം ഇവരും തൂങ്ങിമരിക്കുകയായിരുന്നു. 29 വയസായിരുന്നു മരിച്ച പെണ്ണരശിക്ക്.

Also Read; നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി: വി കെ സനോജ്

യുവതിയുടെ വീട്ടുകാരുമായി അവർ എപ്പോഴും ഫോണിൽ സംസാരിക്കുന്നുവെന്ന പേരിൽ ഭർത്താവ് ഗോപിനാഥ്‌ നിരന്തരമായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനിടെ പെണ്ണരശിയുടെ ഫോണ്‍ ഗോപിനാഥ് എറിഞ്ഞുടച്ചു. ഗോപിനാഥ്‌ പുറത്ത് പോയ സമയത്ത് മക്കളെ കൊന്ന് യുവതി ജീവനൊടുക്കി.

ഗോപിനാഥ്‌ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. നാട്ടുകാരുടെ സഹായത്തോടെ വാദി പൊളിച്ച അകത്തുകടന്നപ്പോൾ മൂന്നുപേരെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Also Read; അട്ടപ്പാടിയിൽ 100 കിലോ മാനിറച്ചിയുമായി നായാട്ട് സംഘം പിടിയിൽ

എട്ടുവർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഗോപിനാഥും പെണ്ണരശിയും ചെന്നൈയില്‍ പഠിക്കുന്നതിനിടെയാണ് വിഴുപുരം സ്വദേശികളായ ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഗോപിനാഥിനെ പൊലീസ് ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News