മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് യുവതി

മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് യുവതി. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം നടന്നത്. 43കാരനായ തേജേന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തേജേന്ദറുടെ ഭാര്യ മിഥിലേഷ് ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

also read- ‘ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ടൂള്‍; ശാസ്ത്രനേട്ടം സ്വന്തമാക്കാന്‍ ഓവര്‍ ടൈം പണി’: മഹുവ മൊയ്ത്ര

ഓഗസ്റ്റ് 14നാണ് സംഭവം. മദ്യപിച്ച ശേഷം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന തേജേന്ദറിനെ കോടാലി ഉപയോഗിച്ച് മിഥിലേഷ് ദേവി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ മിഥിലേഷ് ദേവിയാണ് കൊല നടത്തിയതെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയും 19 വയസുള്ള മരുമകളെ തന്നോടൊപ്പം കിടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് മിഥിലേഷ് ദേവി പൊലീസിനോട് പറഞ്ഞു.

also read- “ആദ്യമായി ജയിലിലേക്ക് കടന്നപ്പോള്‍ എന്റെ കൈകള്‍ വിറച്ചു”; തടവുകാരനെ പ്രണയിച്ച ഐറിഷ് യുവതി

ഭര്‍ത്താവിനെ ഒഴിവാക്കാനായി താന്‍ അവസരം തേടുകയായിരുന്നുവെന്നും കോടാലി ഉപയോഗിച്ച് താന്‍ അയാളുടെ കഴുത്തറുത്തുവെന്നും അവര്‍ പറഞ്ഞു. മരുമകളെ രക്ഷിക്കാനാണ് താനത് ചെയ്തതെന്നും യുവതി സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News