ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം.

Also Read- മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

മണ്ഡല്‍ സ്വദേശിയായ സാഗര്‍ എന്നയാളെയാണ് ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെ അറസ്റ്റ് ചെയ്തായി പുര്‍കഴി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗ്യാനേശ്വര്‍ ബോധ് അറിയിച്ചു. ജൂണ്‍ ആറിനാണ് സാഗറിനെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് സാഗറിന്റെ ഭാര്യ ആഷിയയെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ ആഷിയ കുറ്റം സമ്മതിക്കുകയായിരുന്നു.

Also Read- മദ്യം വാങ്ങാൻ വന്നവർ തമ്മിൽ തർക്കം; കൊച്ചിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്

സുഹൃത്തായ സുഹൈലിന്റെ സഹായത്തോടെ സാഗറിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് ആഷിയ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തന്റെ വിവാഹേതര ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News