പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയെ ആക്രമിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ‘കാവലിരുന്ന്’ ചീങ്കണ്ണി

ചീങ്കണ്ണിയുടെ ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സൗത്ത് കരോലിനയിലാണ് സംഭവം നടന്നത്. വളര്‍ത്തു നായക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെയാണ് ചീങ്കണ്ണി ആക്രമിച്ചത്. യുവതിയെ കൊന്ന ശേഷം ചീങ്കണ്ണി മൃതദേഹത്തിനരിക്കില്‍ ഏറെ നേരം തുടരുകയും ചെയ്തു.

Also read- കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു; വീഡിയോ

ഹില്‍ട്ടണ്‍ ഹെഡ് ഐലന്റിലാണ് സംഭവം നടന്നത്. 69കാരിയായ സ്ത്രീയാണ് ആക്രമണത്തില്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. നായ തനിയെ വീട്ടിലേക്ക് തിരിച്ചെത്തുകയും സ്ത്രീയെ കാണാതാവുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്.

Also read- സിപിഐഎം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാട്; ഭീമന്‍ രഘു

ആളുകള്‍ തിരഞ്ഞെത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം തന്നെ നിലയുറച്ചിരിക്കുകയായിരുന്നു ചീങ്കണ്ണി. സ്ത്രീയുടെ ബന്ധുക്കള്‍ ഏറെ ശ്രമിച്ചെങ്കിലും ചീങ്കണ്ണി മൃതദേഹത്തിന് സമീപത്തുനിന്ന് മാറാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ സംഘമെത്തിയാണ് ചീങ്കണ്ണിയെ ഓടിച്ചുവിട്ടത്. തുടര്‍ന്ന് സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News