ലിംഗമാറ്റം നടത്തുന്നതിനായി കണ്ണടച്ച് കിടക്കാന്‍ ആവശ്യപ്പെട്ടു; സ്വവര്‍ഗ പങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തി

ലിംഗമാറ്റം നടത്താമെന്ന വ്യാജേന സ്വവര്‍ഗപങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. 30കാരിയായ പ്രിയയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

Also Read : 110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ് യുവാവ്; അമ്പരപ്പിക്കും വീഡിയോ

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. തുടര്‍ന്ന് പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദി രാംനിവാസിനെ അറിയിച്ചു.

പിന്നീട് മൂവരും ചേര്‍ന്ന് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു. പ്രിയയെ കൊലപ്പെടുത്തിയാല്‍ മന്ത്രവാദിക്ക് ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ലിംഗമാറ്റം നടത്തിയാല്‍ പ്രീതിയെ വിവാഹം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രവാദി പ്രിയയെ വിശ്വസിപ്പിച്ചു.

Also Read : ‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

തുടര്‍ന്ന് ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ പ്രിയയെ വനത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നു. അവിടെ നദിക്കരയില്‍ വച്ച് പ്രിയയോട് കണ്ണടച്ച് കിടക്കാന്‍ പറഞ്ഞെന്നും അതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News