‘തന്നെ കൂട്ടാതെ ഭർത്താവ് സുഹൃത്തിനൊപ്പം പുറത്തുപോയി’, 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലാണ് സംഭവം. ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതും തുടർന്നുണ്ടായ കലഹവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സിസ്നെ ഗ്രാമത്തിലെ ദഹന്വ ഏരിയയിലാണ് സംഭവം നടന്നത്.

ALSO READ: സ്വകാര്യ കെയര്‍ ഹോമിലെ കോളറ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

മത്സ്യത്തൊഴിലാളിയായ യുവാവ് ഭാര്യയെ പുറത്തു കൊണ്ടുപോകാതെ സുഹൃത്തിനൊപ്പം വെളിയിൽ പോയിരുന്നു. ഇത് യുവതിയെ ചൊടിപ്പിക്കുകയും, തുടർന്ന് തിരിച്ചെത്തിയ ഭർത്താവും യുവതിയും തമ്മിൽ കലഹം ഉടലെടുക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് യുവതി തങ്ങളുടെ 4 വയസുകാരിയയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.

ALSO READ: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് ഈ മാസം 12 ന് എത്തും: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News