ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി യുവതി

crime

മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭാര്യ. കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കടുത്ത മദ്യപാനിയായ ഇയാള്‍ യുവതിയേയും കുട്ടികളേയും മര്‍ദിക്കുന്നത് പതിവായിരുന്നു.

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ഇയാളെ കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

Also Read : മകളുടെ കാമുകനെന്ന് സംശയം; കൗമാരക്കാരനെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേര്‍ത്തുകെട്ടി കിണറ്റിലിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി.

ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാക്കിയ ശേഷം യുവതി സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങള്‍ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാനും ഇയാള്‍ യുവതിയെ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും സ്വന്തം മകളെ തന്നെ ഉപദ്രവിക്കാനൊരുങ്ങിയതോടെ കൊല്ലുകയായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News