ഭര്‍ത്താവിനെ കഴുത്ത്‌ ഞെരിച്ച് കൊന്നശേഷം കത്തിച്ച് 29കാരി; സ്വത്തിനായി മൃതദേഹവുമായി രണ്ടാംഭാര്യ സഞ്ചരിച്ചത് 800 കിലോമീറ്റര്‍

crime scene

കോടിക്കണക്കിന് വരുന്ന സ്വത്ത് സ്വന്തമാക്കാനായി ബിസിനസുകാരനായ ഭര്‍ത്താവിനെ ക്രൂരമായിക്കൊലപ്പെടുത്തി ഭാര്യയുടെ ക്രൂരത. കര്‍ണാടകയിലെ കൊടഗില്‍ കത്തിക്കരിഞ്ഞ നിലയില്‍ 54കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ടാം ഭാര്യ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഒക്ടോബര്‍ 8ന് കൊടഗിലെ കാപ്പി എസ്റ്റേറ്റില്‍ നിന്നാണ് 54കാരനും ഹൈദരബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടെത്തിയത്.

Also Read : വലയിലായ സ്റ്റാർ! 17 പവൻ സ്വർണം മോഷ്ടിച്ച ഇൻസ്റ്റ താരം പിടിയിൽ

സംഭവത്തില്‍ രമേഷിന്റെ രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടര്‍ നിഖില്‍, ഹരിയാന സ്വദേശിയായ അങ്കുര്‍ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

29കാരിയായ നിഹാരിക തെലങ്കാനയിലെ മൊംഗീര്‍ നഗര്‍ സ്വദേശിയാണ്. 2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ ആഡംബര ജീവിതത്തിന് രമേഷ് പിന്തുണച്ചിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

അടുത്തിടെ വാങ്ങിയ എട്ട് കോടിയിലധികം മൂല്യമുള്ള വസ്തുവക യുവതി തന്റെ പേരില്‍ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമേഷ് നിഷേധിച്ചതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്ന് ഇവര്‍ പദ്ധതിയിട്ടത്.

ഒക്ടോബര്‍ 3നാണ് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇവര്‍ ഹൈദരബാദിലേക്ക് കാറില്‍ പോയത്. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ഉപ്പാലിന് സമീപത്ത് വച്ച് രമേഷിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം ബെംഗളൂരുവിലെ ഹൊരമാവില്‍ എത്തിച്ച ശേഷം സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുള്ള കാപ്പി തോട്ടത്തിലിട്ട് കത്തിക്കുകയായിരുന്നു.

Also Read : ‘എന്റെ കവിളുകള്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം’; ഒടുവില്‍ തുറന്നുപറച്ചിലുമായി നയന്‍താര

രമേഷിന്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് തട്ടിയെടുക്കാനായിരുന്നു രണ്ടാം ഭാര്യയുടെ ക്രൂരതയെന്നാണ് പൊലീസ് വിശദമാക്കുന്നത്. അടുത്തിടെ രമേഷ് സ്വന്തമാക്കിയ എട്ട് കോടിയിലേറെ വില വരുന്ന വസ്തുവക സ്വന്തമാക്കാനായി നിഹാരികയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്.

സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവതി ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ മൊഴിയിലും പെരുമാറ്റത്തിലും പൊലീസിന് സംശയം തോന്നി. തടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News