മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ വീടുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നാല്‍പത്തിയാറുകാരനായ ശ്രീനിവാസന്‍ എന്നയാളാണ്  കൊല്ലപ്പെട്ടത്.

വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ അമിതമായി മദ്യപിച്ചെത്തിയ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം ഇയാള്‍ വീടുവിട്ടിറങ്ങുകയും യുവതിയുടെ വീടിന് സമീപം എത്തുകയുമായിരുന്നു.

ALSO READ: കേരളത്തില്‍ വർഗീയ നീക്കം ശക്തമാക്കാൻ ബിജെപി, കൊച്ചിയിലെ ഹോട്ടലില്‍ യോഗം

യുവതിയുടെ അടുത്തെത്തിയ ഇയാള്‍ അവരുടെ സാരി വലിച്ച് മാറ്റിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞെട്ടി ഉണര്‍ന്ന യുവതി സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ഇയാളെ തല്ലുകയും  സ്വകാര്യ ഭാഗത്ത് ചവിട്ടുകയും ചെയ്തു. യുവതിയുടെ ബഹളം കേട്ട് ഭര്‍ത്താവും അയല്‍ക്കാരും സംഭവസ്ഥലത്തേക്ക് എത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പൊലീസ് എത്തി ശ്രീനിവാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ യുവതിയുടെയും ഭര്‍ത്താവിന്‍റെയും ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും
രാജേന്ദ്രനഗര്‍ ഇന്‍സ്പെക്ടര്‍ ബി.നാഗേന്ദ്രബാബു പറഞ്ഞു. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.

ALSO READ: പകര്‍ച്ചപ്പനി പ്രതിരോധം: 24 മണിക്കൂറും സേവനത്തിനായി ദിശ കോള്‍ സെന്‍ററില്‍ ഡോക്ടര്‍മാരുടെ പാനലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News