‘മകളെ ഭർത്താവ് വാട്ടർ ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തി’, സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും അതേ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു: സംഭവം തമിഴ്‌നാട്ടിൽ

മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്.

ALSO READ: ‘തന്നെ കൂട്ടാതെ ഭർത്താവ് സുഹൃത്തിനൊപ്പം പുറത്തുപോയി’, 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തിൽ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് തങ്കരാജ് സമ്മതിച്ചിട്ടുണ്ട്.

ALSO READ: ‘പറവ’ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍; ഇഡിയ്ക്ക് മൊഴി നല്‍കി

മകളെ തങ്കരാജ് ടാങ്കിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് കണ്ട യുവതി വിഷാദത്തിലാവുകയും തുടർന്ന് മറ്റൊരു കുഞ്ഞിനേയും കൊണ്ട് അതേ ടാങ്കിൽ ചാടി യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ കൊലപാതകം, ആത്മഹത്യാ പ്രേരണ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News