കണ്ണുകളിൽ പൊള്ളലും തലവേദനയും; സ്വന്തം ആർത്തവത്തോട് അലർജിയുള്ള യുവതി

ലണ്ടനിൽ സ്വന്തം ആർത്തവചക്രത്തോട് അലർജിയെന്ന അപൂർവ്വരോഗവുമായി യുവതി. 29 വയസുകാരിയായ ജോർജിന ജെല്ലി എന്ന യുവതിയാണ് അപൂർവ്വരോഗം നേരിടുന്നത്. ഗർഭ നിരോധനത്തിനായുള്ള ചികിത്സ തേടിയതിനെത്തുടർന്നാണ് പ്രൊജസ്റ്ററോൺ ഹൈപ്പർ സെൻസിറ്റിവിറ്റി എന്ന അസുഖം ജോർജിനയെ ബാധിക്കുന്നത്. ഗർഭനിരോധനത്തിനായുള്ള കോയിൽ ഉള്ളിൽ സ്ഥാപിച്ച ശേഷമാണ് ജോർജിനയിൽ ചില രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തൊലിപ്പുറത്തുള്ള തിണർപ്പുകൾ, കണ്ണുകളിൽ പൊള്ളൽ, കടുത്ത തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ജോർജിന നേരിട്ടത്.

Also Read: സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ മധുരമൂറും ക്രീമി പാലട പായസം വീട്ടില്‍ പ്രഷര്‍കുക്കറിലുണ്ടാക്കാം !

ഗർഭനിരോധന കോയിലിന്റെ ചികിത്സാ സമയത്തുള്ള ഓറൽ സ്റ്റിറോയിഡുകളോ ആൻ്റിഹിസ്റ്റാമിനുകളോ കൊണ്ടുള്ള സാദാരണ അലർജിയായിരിക്കാമെന്നാണ് തുടക്കത്തിൽ ഡോക്ടർമാർ കരുതിയത്. ഇതിനെ തുടർന്ന് മരുന്ന് നൽകുകയും ചെയ്തു. എന്നാലും ഒരാഴ്ചയ്ക്ക് ശേഷം മരുന്നിന്റെ ആശ്വാസം നീണ്ടില്ല. മാറാതെ തുടരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായ യുവതി തന്റെ ആർത്തവസമയത്താണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതെന്ന് മനസിലാക്കുകയും പ്രൊജസ്റ്ററോൺ ഹൈപ്പർ സെൻസിറ്റിവിറ്റി എന്ന അപൂർവ അവസ്ഥയാണ് തനിക്കെന്ന് മനസിലാക്കുകയും ചെയ്തു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ആർത്തവ സമയത്ത് അണ്ഡം ഉത്പാദിപ്പിക്കുന്ന പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ ശരീരവുമായി പ്രവർത്തിക്കുമ്പോഴാണ് ഇത്തരം ഒരവസ്ഥ ഉണ്ടാകുന്നത്. ഏറെനാൾ ചികിത്സ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഒടുവിൽ ഗർഭനിരോധന കോയിൽ മാറ്റിയ ശേഷമാണ് ജോർജിനയ്ക്ക് ഈ അവസ്ഥയിൽ നിന്ന് മാറ്റമുണ്ടായതെന്നും അവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News