ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ് യുവതി

ഹരിപ്പാട് കാറിലെത്തിയ യുവതി രണ്ട് ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി പണം നല്‍കാതെ കടന്നതായി പൊലീസിന് പരാതി ലഭിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം ഭാഗ്യക്കുറി വില്‍ക്കുന്ന പ്രീതയാണ് കബളിപ്പിക്കപ്പെട്ടത്.സംഭവം ഇങ്ങനെയായിരുന്നു, കാറില്‍ നിന്ന് ഇറങ്ങിയ യുവതി പ്രീതയുടെ അടുത്ത് എത്തി ഓണം ബമ്പർ ടിക്കറ്റുകളെല്ലാം കയ്യിൽ വാങ്ങി പരിശോധിച്ചു. തുടര്‍ന്ന്, രണ്ട് ടിക്കറ്റുകളെടുത്ത് കാറിലിരിക്കുന്ന ഭര്‍ത്താവിനെ കാണിച്ച് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുക്കാൻ പറഞ്ഞു.

Also read:തിരുവനന്തപുരം പാച്ചല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

നിർത്തിയിട്ട കാറിന് പുറത്ത് നിന്ന് വണ്ടിയിലിരുന്ന ആൾക്ക് ഭാഗ്യക്കുറികള്‍ കാണിച്ചുകൊടുത്തു. പിന്നാലെ ടിക്കറ്റിന് പണം നൽകാം എന്ന് പറഞ്ഞ് കാറിലേക്ക് കയറി. തൊട്ടടുത്ത നിമിഷം കാര്‍ എടുത്ത് പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തൃക്കുന്നപ്പുഴ പൊലീസിൽ അറിയിക്കുന്നത്. പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Also read:ഓണം ബമ്പറിന് നാല് അവകാശികള്‍; 25 കോടി തമിഴ്‌നാട്ടിലേക്ക്

പ്രീത പൊലീസിൽ lപരാതി നല്‍കിയിട്ടുണ്ട്. സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വാഹനം തിരിച്ചറിയാനുള്ള ശ്രമിത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News