ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

cyber crime

ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം.

തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ട ഫോര്‍മാറ്റില്‍ തന്നെ യുവതി വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. വിവരങ്ങള്‍ നല്‍കിയതിന് ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വരികയും തട്ടിപ്പുകാരന്‍ യുവതിയോട് ആദ്യം രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു

ഇതിനുശേഷം വിവിധ ഇടപാടുകളിലായി 8.6 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലി സ്വദേശിയായ യുവതി ഇന്‍സ്റ്റഗ്രാമിലെ തൊഴില്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. പ്രതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

തട്ടിപ്പുകാരനായ രാഹുല്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നത് തുടര്‍ന്നപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് യുവതിക്ക് തോന്നിയതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പ്രതി ഇതിനുമുമ്പും ഇത്തരത്തില്‍ മറ്റുള്ളവരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News