വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി. തായ്‌ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്‌കലേറ്ററിലാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്. എസ്‌കലേറ്ററിന്റെ അവസാന ഭാഗത്താണ് സ്ത്രീയുടെ കാല്‍ അകപ്പെട്ടത്.

Also read- ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ ഷാജന്‍ സ്‌കറിയ; ഒളിവിലെന്ന് സൂചന

തെക്കന്‍ നഖോണ്‍ സി തമ്മാരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയതായിരുന്നു 58 കാരി. ടെര്‍മിനല്‍ 2 ലെ നടപ്പാതയിലാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സ്ത്രീയെ രക്ഷിച്ചത്. ഇവരുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കാലിന് ഗുരുതര പരുക്കേറ്റതിനാല്‍ മുറിച്ച് മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

Also Read- ‘അടുത്ത തവണ ചന്ദ്രശേഖര്‍ ആസാദ് രക്ഷപ്പെടില്ല’; ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

അപകടത്തെ തുടര്‍ന്ന് എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് എന്‍ജിനീയറിംഗ് ടീം അന്വേഷണം നടത്തുമെന്നും യാത്രക്കാരിയുടെ ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News