ആദ്യത്തേത് മകന്‍; താന്‍ രണ്ടാമതും ഗര്‍ഭിണി; പാവയെ വിവാഹം ചെയ്ത യുവതിയുടെ വെളിപ്പെടുത്തല്‍

സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ച ഒന്നായിരുന്നു  പാവയെ വിവാഹം ചെയ്ത യുവതിയുടെ വാര്‍ത്ത. തന്റെ റാഗ് പാവയായ മാര്‍സെലോയെ വിവാഹം ചെയ്ത് ബ്രസീലിയന്‍ യുവതി മെറിവോണ്‍ റോച്ച മൊറേസ് വേഗത്തിലാണ് സോഷ്യല്‍മീഡിയിയയില്‍ ഇടംനേടിയത്.

250 ആളുകള്‍ മൊറേസിന്റെയും മാര്‍സെലോയുടെയും വിചിത്ര വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് മെറിവോണ്‍ റോച്ച മൊറേസ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മെറിവോണ്‍ റോച്ച മൊറേസ് വീണ്ടും ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Also Read: നടിയെ തോട്ടിവെച്ച് തോണ്ടി പാപ്പാന്‍, ആനയാണെന്ന് കരുതി പേടിച്ച് മോക്ഷ; രസകരമായ വീഡിയോ

ആദ്യത്തേത് ആണ്‍കുട്ടിയാണെന്നും ഇനി ഒരു രാജകുമാരി വേണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ പെണ്‍കുട്ടിയാണെയും ആണ്‍കുട്ടിയാണെലും സന്തോഷമെന്നും അവര്‍ പറഞ്ഞു. നേരത്തെ തന്നെ മാര്‍സെലോ ചതിച്ചെന്നും തങ്ങളുടെ കുടുംബ ജീവിതം അത്ര സുഖകരമല്ലെന്നും മൊറേസ് പറഞ്ഞിരുന്നു.

Also Read: ഗര്‍ഭിണിയായ സനയെ പിടിച്ച് വലിച്ച് കൊണ്ടുപോയ ഭര്‍ത്താവ്; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

തനിക്ക് രണ്ടാമതും കുഞ്ഞുണ്ടാകുന്നു എന്ന കാര്യം തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്നും മൊറേസ് ടിക്ടോക്കിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News