ഭർത്താവുമായുള്ള തർക്കം; മംഗളൂരുവിൽ മകനെ കൊന്ന് ബാഗിലാക്കി യുവതി

മംഗളൂരുവിൽ മലയാളിയായ ഭർത്താവിനോടുള്ള പ്രശ്‌നത്തിന്റെ പേരിൽ മകനെ കൊന്ന്‌ ബാഗിലാക്കി യുവതി. മകൻ്റെ മൃതദേഹവുമായി കാറിൽ യാത്ര ചെയ്യുന്നതിടെ സ്റ്റാർട്ട് അപ്പ് കമ്പനി ഉടമയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശിയായ സൂചന സേത്തിയെയാണ്‌ കർണാടക പൊലീസ്‌ പിടികൂടിയത്‌.

Also Read: പാലക്കാട് നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വണ്ടിച്ചെക്ക് കേസ് പ്രതി

ശനിയാഴ്ച നോർത്ത് ഗോവയിലെ കാൻഡോലിമിലെ ഹോട്ടലിൽ നാല്‌ വയസുകാരൻ മകനോടൊപ്പം സൂചന താമസത്തിന്‌ എത്തിയിരുന്നു. തിങ്കളാഴ്‌ച പുലർച്ചെയോടെ ബംഗളൂരുവിലേക്ക്‌ പോകാൻ ടാക്‌സി വേണമെന്ന്‌ ഇവർ ഹോട്ടൽ ജീവനക്കാരോട്‌ ആവശ്യപ്പെട്ടു. ടാക്‌സിയേക്കാൾ ചാർജ്ജ്‌ കുറവ്‌ വിമാനത്തിനാണെന്ന്‌ പറഞ്ഞെങ്കിലും ടാക്‌സി തന്നെ വേണമെന്ന്‌ ഇവർ നിർബന്ധം പിടിച്ചു. ജീവനക്കാർ ഏർപ്പാക്കിയ ടാക്സിയിൽ യുവതി ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാവിലെ മുറി വൃത്തിയാക്കുന്നതിനിടെ രക്തക്കറ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന്‌ പോകുമ്പോൾ മകൻ കൂടെ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് ടാക്സി ഡ്രൈവറുടെ ഫോണിൽ വിളിച്ച പൊലീസ്‌ മകനെക്കുറിച്ച് സൂചനയോട്‌ ചോദിച്ചപ്പോൾ ഗോവയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്ന്‌ മറുപടി നൽകി വിലാസവും നൽകി. പൊലീസ്‌ പരിശോധനയിൽ ഇവർ നൽകിയ വിലാസം വ്യാജമാണെന്ന്‌ കണ്ടെത്തി. വീണ്ടും കാർ ഡ്രൈവറെ വിളിച്ച പൊലീസ്‌ പ്രതിക്ക്‌ മനസിലാകാതിരിക്കാൻ കൊങ്കണി ഭാഷയിൽ കാർ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലെത്തിക്കാൻ നിർദേശം നൽകി. കർണാടക ചിത്രദുർഗ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച് സൂചനയുടെ ഭാഗ്‌ പരിശോധിച്ചപ്പോഴാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: അതിരപ്പള്ളിയില്‍ 13 ഗ്രാം എം ഡി എം എയുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

കർണാടക പോലീസ് വിവരം കൈമാറിയതിനെ തുടർന്ന ഗോവ പൊലീസെത്തി സൂചനയെ ഗോവയിലെത്തിച്ച്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഭർത്താവ്‌ വെങ്കിട്ടരാമനുമായി വിവാഹ ബന്ധം വേർപ്പെടുത്താനുള്ള കേസ് കോടതിയിലാണ്. മകന്റെ കസ്‌റ്റഡി സംബന്ധിച്ച കോടതി ഉത്തരവിൽ പ്രതി അസംതൃപ്‌തയായിരുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്‌. ജക്കാർത്തയിലുള്ള വെങ്കിട്ടരാമനോട്‌ നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News