ലൈറ്റുകള്‍ എന്ന പേരില്‍ പാഴ്‌സല്‍, തുറന്നുനോക്കിയപ്പോള്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം, കൂടെ ഒരു കത്തും

വീട്ടില്‍ തനിക്ക് വന്ന പാര്‍സല്‍ തുറന്നുനോക്കിയ യുവതി കണ്ടത് അജ്ഞാത മൃതദേഹം. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഉണ്ടി മണ്ഡലത്തിലെ യെന്‍ഡഗണ്ടി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ ആയിരിക്കുമെന്നാണ് യുവതി ആദ്യം കരുതിയത്.

എന്നാല്‍ പാഴ്‌സലിലുള്ളത് അജ്ഞാതന്റെ മൃതദേഹമായിരുന്നു. മൃതദേഹത്തോടൊപ്പമുള്ള കത്തില്‍ 1.30 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും നാഗ തുളസി എന്ന സിത്രീയ്ക്ക് ലഭിച്ച കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പാഴ്‌സലിലുള്ളത് അഞ്ച് ദിവസം മുമ്പ് മരിച്ച ഏകദേശം 45 വയസ്സ് പ്രായമുള്ള ഒരു പുരുഷന്റെ മൃതദേഹമാണിതെന്ന് പൊലീസ് പറഞ്ഞു. പാഴ്സല്‍ എത്തിച്ച വ്യക്തിയെ തിരിച്ചറിയാന്‍ പൊലീസ് ശ്രമിച്ചു വരികയാണ്.

Also Read : കുറ്റിക്കാട്ടിലേക്കെറിഞ്ഞത് 20,000 രൂപ, വൈറലാവാന്‍ നോക്കി അഴിക്കുള്ളിലായി യുട്യൂബര്‍

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ കാണാനില്ലെന്ന് കാട്ടി ഏതെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

സഭവത്തെ കുറിച്ച് നാഗ തുളസി പറയുന്നതിങ്ങനെ:

വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം തേടി ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സമിതി ടൈലുകള്‍ അയച്ചുതന്നു. വീട് നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് വീണ്ടും ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി വാഗ്ദാനം ചെയ്തു. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ അയക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. വ്യാഴാഴ്ച രാത്രി ഒരാള്‍ വീട്ടില്‍ പാര്‍സല്‍ എത്തിച്ചു. അതില്‍ വൈദ്യുതി ഉപകരണങ്ങള്‍ ആണെന്ന് പറഞ്ഞ് അയാള്‍ പോയി. പാഴ്സല്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു- അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News