പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Crime

ബല്ലിയ: വാരണാസിയിൽ നിന്ന്‌ ബീഹാറിലെ ഛപ്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ അറസ്റ്റ്‌ ചെയ്തതായി പൊലീസ്‌. ബുധനാഴ്ചയായിരുന്നു സംഭവം. 750 വെടിയുണ്ടകളുമായാണ്‌ മനിത സിംഗ് (20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്നാണ് ബല്ലിയ റെയിൽവേ സ്റ്റേഷനിൽ വച്ച്‌ റെയിൽവേ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ജിആർപി ഇൻചാർജ് സുഭാഷ് ചന്ദ്ര യാദവ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ, വെടിയുണ്ടകളുമായി താൻ ഛപ്രയിലേക്ക് പോകുകയാണെന്ന് യുവതി പറഞ്ഞു. ഘാസിപൂരിൽ നിന്നുള്ള അങ്കിത് കുമാർ പാണ്ഡെ, റോഷൻ യാദവ് എന്നീ രണ്ട് പേർ ഛപ്രയിൽ വെടിമരുന്ന് എത്തിക്കാൻ യുവതിയോട്‌ ആവശ്യപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പാണ്ഡെയെയും യാദവിനെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസെന്നും വ്യക്തമാക്കി. സെപ്തംബർ 28ന് ബല്ലിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് 825 വെടിയുണ്ടകൾ കണ്ടെടുക്കുകയും സംഭവത്തിൽ പൊലീസ്‌ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News