നോൺ വെജ് കഴിച്ചതിന് കാമുകൻ അപമാനിച്ചു; വനിതാ പൈലറ്റ് സൃഷ്ടി മരണത്തിലേക്ക് പോയത് കടുത്ത വേദനയോടെ

srishti_pilot

എയർ ഇന്ത്യ വനിതാ പൈലറ്റ് സൃഷ്ടി തുലിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നോൺ വെജ് ഭക്ഷണം കഴിച്ചതിന് കാമുകൻ നിരന്തരം സൃഷ്ടിയെ അപമാനിച്ചിരുന്നതായി വ്യക്തമായി. കാമുകന്‍റെ മാനസികപീഡനത്തിൽ മനംനൊന്താണ് സൃഷ്ടി ജീവനൊടുക്കിയത്. സംഭവത്തിൽ സൃഷ്ടിയുടെ ആൺ സുഹൃത്ത് ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൃഷ്ടിയെ മുംബൈയിലെ പവായിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സൃഷ്ടിയെ ആദിത്യ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേത്തുടർന്ന് കടുത്ത വിഷാദരോഗിയായി സൃഷ്ടി മാറിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഞായറാഴ്‌ച വൈകിട്ട് ഡ്യൂട്ടിക്ക് ശേഷം ഫ്ലാറ്റിൽ തിരിച്ചെത്തിയ സൃഷ്ടി വീട്ടിലുണ്ടായിരുന്ന ആദിത്യയുമായി വഴക്കുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങളിലാണ് ഇവർ തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആദിത്യ ദില്ലിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഫ്ലാറ്റിൽനിന്ന് ഇറങ്ങി. ഇതിനുശേഷം സൃഷ്ടി യുവാവിനെ വിളിച്ച് താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു.

Also Read- എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

ഇതേത്തുടർന്ന് ആദിത്യ ഉടൻ വീട്ടിലേക്ക് തിരിച്ചെത്തി. ഈ സമയം വാതിൽ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. ലോക്ക് കുത്തിത്തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ സൃഷ്ടിയെ കണ്ടെത്തിയത്. വളരെ വേഗം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗൊരഖ്പൂർ സ്വദേശിനിയാണ് സൃഷ്ടി തുലി. അവിടെനിന്നുള്ള ആദ്യ വനിതാ പൈലറ്റ് കൂടിയാണ് സൃഷ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News