‘ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു’, അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞ്; ഭർത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

suicide

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലാണ് സംഭവം. ചന്ദ്രപുർ ജില്ലയിൽ 27 വയസുള്ള യുവതിയാണ് കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്തത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ ഭർത്താവിനും, ഭർത്താവിന്റെ അമ്മയ്‌ക്കുമെതിരെ പൊലീസ് കേസെടുത്തു.

ALSO READ: ‘ഹരിദ്വാറിൽ മിന്നൽ പ്രളയം’, നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി, നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം: വീഡിയോ

പല്ലവി വിനോദ് എന്ന യുവതിയാണ് ഭർതൃ ഗൃഹത്തിൽ കുഞ്ഞിന് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങൾ പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് യുവതിയും കുഞ്ഞും മരണത്തോട് മല്ലിടുന്നത് കണ്ടത്. തുടർന്ന് ഇരുവരെയും ഭർത്താവും അമ്മയും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.

ALSO READ: ‘ഓർഡർ ചെയ്‌ത്‌ കേക്കും ചില്ലറ സ്‌നാക്‌സും, ഡേറ്റിങ്ങിനെത്തിയ യുവാവ് ബില്ല് കണ്ട് ഞെട്ടി’, യുവതിയും ഹോട്ടൽ ഉടമകളും ചേർന്നൊരുക്കിയത് വലിയ കെണി

അതേസമയം, ഭർത്താവിന്റെ അമ്മയുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്‌തതെന്ന്‌ പല്ലവിയുടെ ‘അമ്മ ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News