ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം; ആയൽവാസി അറസ്റ്റിൽ: സംഭവം യുപിയിൽ

sexual assault

കാൺപൂർ: കർവാ ചൗത്ത് ആഘോഷിക്കാൻ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം. യുപിയിലെ കാൺപൂരിലാണ് സംഭവം. യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത  അയൽവാസി ​​ഗ്രാമത്തിലേക്ക് പോകുന്ന വഴി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ‘കർവാ ചൗത്ത്’ ഉത്സവം ആഘോഷിക്കാൻ കാൺപൂരിൽ എത്തിയ യുവതിയെ ഗ്രാമത്തിലേക്ക് പോകുന്ന വഴി സെൻ പസ്‌ചിം പാര ഏരിയയിൽ നിന്ന് മോട്ടോർ സൈക്കിളിൽ ലിഫ്റ്റ് നൽകിയ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Also Read: വാട്ട് എ സൈക്കോ! ഭര്‍ത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്‌ഠിച്ചു, ശേഷം വിഷം നല്‍കി കൊന്നു; സംഭവം ഉത്തര്‍ പ്രദേശില്‍

അയൽവാസിയായ ധർമ്മേന്ദ്ര പസ്വാനാണ് പ്രതി. സെക്ഷൻ 64 (ബലാത്സംഗം), 76 , 115 (2), 117, 351 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും പ്രതിയെ പിടികൂടിയെന്നും എസിപി പറഞ്ഞു.

Also Read: “ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?” ഭരണഘടനാ ആമുഖ ഹർജികളിൽ സുപ്രീം കോടതി

പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News