വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മൂന്ന് തവണ ഗർഭിണിയായി. ബിഹാറിലെ മുസഫര്‍പുറിലാണ് സംഭവം. ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലയില്‍ 2015ലാണ് യുവതി കുടുംബാസൂത്രണ പ്രകാരം സ്ഥിരമായ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാൽ ശസ്ത്രക്രിയയിലെ പാളിച്ച മൂലം യുവതി വീണ്ടും മൂന്ന് തവണ ഗർഭം ധരിക്കുകയായിരുന്നു.
ALSO READ: പഠനത്തിനെന്ത് പ്രായം, സാക്ഷരതാ മിഷൻ മികവുത്സവ പരീക്ഷയിൽ താരമായി 92 കാരി ബിച്ചായിഷ
യുവതിക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനും ഉണ്ട്. സാമ്പത്തിക നില പരുങ്ങലിലായതോടെ ഇവര്‍ ഇനി മക്കള്‍ വേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് മൂന്ന് തവണയും യുവതി ഗർഭിണിയായത്. സംഭവം വിവാദമായതോടെ 2018 ല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ആരോഗ്യ കേന്ദ്രത്തിലെ സര്‍ജനോട് 6000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ അന്ന് ഉത്തരവിടുകയും ചെയ്തിരുന്നു,
ALSO READ: ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ
അതേസമയം, ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയും ഭര്‍ത്താവും പല തവണ കുടുംബാസൂത്രണ കേന്ദ്രം അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനിടെയാണ് യുവതി ഈ വര്‍ഷം വീണ്ടും ഗര്‍ഭിണിയായിട്ടുണ്ട്. ഇതേത്തുടർന്ന് ഇവർ വീണ്ടും ഇപ്പോൾ പരാതി നല്‍കിയിരിക്കുകയാണ്. പ്രശ്‌നത്തിൽ അടിയന്തര നടപടി വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here