ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിത പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥയെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ചു

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ
പട്ടിയെ അഴിച്ചു വിട്ട്‌ കടിപ്പിച്ചു. സംഭവം വയനാട്ടിലെ തൃകൈപ്പറ്റയിലാണ് സംഭവം. വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്‌ പണിക്കർക്കാണ്‌ കടിയേറ്റത്‌.

കൈക്കും കാലിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ നാജിയ ഷെറിന് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. ഇവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നെല്ലിമാളം സ്വദേശി ജോസ് എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗാര്‍ഹിക പീഡനത്തില്‍ പരാതിക്കാരിയായ സ്ത്രീയെ ഫോണില്‍ വിളിച്ചുവെങ്കിലും ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലാണ് ഉദ്യോഗസ്ഥയും വാര്‍ഡ് കൗണ്‍സിലറും ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് വന്ന പട്ടി ഇരുവര്‍ക്കും നേരെ ചാടുകയായിരുന്നു. ഉടമസ്ഥന്‍ സമീപത്തുണ്ടായിരുന്നെങ്കിലും ഇയാള്‍ പട്ടിയെ പിടികൂടിയില്ല.ഇതിനിടെ മായയുടെ കാലിലും കയ്യിനും പട്ടി കടിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇരുവരേയും രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News