പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല; ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു

മഹാരാഷ്ട്രയിലെ പൂനെയിൽ ഭർത്താവിനെ ഭാര്യ അടിച്ച് കൊലപ്പെടുത്തി. പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യ കൊല നടത്തിയത്. സംഭവത്തിൽ ഭാര്യയായ രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. പൂനെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്നയേയാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്.

Also read:ഉത്തർപ്രദേശിൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി; പ്രതി അറസ്റ്റിൽ

ഭാര്യയെ ജന്മദിനം ആഘോഷിക്കാൻ ഭർത്താവ് ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ രേണുക നിഖിലിന്റെ മൂക്കിന് ഇടിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ ചില പല്ലുകളും പൊട്ടി. തുടർന്ന് നിഖിൽ അബോധാവസ്ഥയിലാവുകയായിരുന്നു.

Also read:എല്ലാ ഇറച്ചിക്കടകളും അടച്ചിടണം; ഉത്തര്‍പ്രദേശില്‍ ഇന്ന് ‘നോണ്‍ വെജ് ഡേ’

മരണകാരണം രക്തസ്രാവമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News