‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ഡ്യൂട്ടി സമയത്ത് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബാംഗ്ലൂര്‍ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാണാം. കണ്ടക്ടറോട് യുവതി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.

Also Read- മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ കേസ് കൊടുത്ത് യുവാവ്

താന്‍ എത്രയോ കാലമായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും കണ്ടക്ടര്‍ പറയുന്നുണ്ട്. നിങ്ങളുടെ വീട്ടിലോ പള്ളിയിലോ ആണ് മതം അനുഷ്ഠിക്കേണ്ടതെന്നും സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ ജോലി സമയത്ത് തൊപ്പി ധരിക്കരുതെന്നും സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരുന്നതും വീഡിയോയില്‍ കാണാം.

Also Read- പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി സഹോദരനെ വെട്ടിയ കേസില്‍ അറസ്റ്റില്‍

അതേസമയം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചെന്ന് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. യൂണിഫോം നിയമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയതാണ്. ഈ ഘട്ടത്തില്‍ അഭിപ്രായങ്ങള്‍ ഒന്നും പറയാനില്ലെന്നാണ് ബിഎംടിസി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News