മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനിൽ യുവതിക്ക് പീഡനം; പ്രതി പിടിയിൽ

മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സത്ന ജില്ലയിലെ ഉഞ്ചറ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കട്നി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറിയ യുവതിക്കാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സ്വദേശിയായ കമലേഷ് കുശ്വാഹയെ പൊലീസ് പിടികൂടി. യാത്രയ്ക്കിടെ പക്കാരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അതേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌പെഷ്യല്‍ ട്രെയിനിന്റെ റെസ്റ്റ്‌റൂം ഉപയോഗിക്കാന്‍ യുവതി രണ്ടാമത്തെ ട്രെയിനില്‍ കയറി. ഈ സമയം യുവതിയെ പിന്തുടര്‍ന്ന 22കാരനായ യുവാവും സ്‌പെഷ്യല്‍ ട്രെയിനില്‍ കയറി. യുവാവ് ട്രെയിനില്‍ കയറി ഉടന്‍ തന്നെ ഡോര്‍ അടച്ചു. ട്രെയിനില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.

ALSO READ: “ഗവർണർക്കെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കും”: എസ്എഫ്ഐ

സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനില്‍ പക്കാരിയ മുതല്‍ മൈഹാര്‍ സ്റ്റേഷന്‍ വരെ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മൈഹാര്‍ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സത്‌ന റെയില്‍വേ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി പ്രതിയിൽ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട് ട്രെയിന്‍ നിന്ന് ഇറങ്ങി. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ട്രെയിന്‍ അതിന് മുന്‍പ് സ്റ്റേഷന്‍ വിട്ടിരുന്നു. പിന്നീട് പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട് ഒരുവിധത്തില്‍ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൊലീസ് എത്തിയതോടെ എയര്‍ കണ്ടീഷന്‍ഡ് കംപാര്‍ട്ട്‌മെന്റിന്റെ ഡോര്‍ അടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പിടികൂടി.

ALSO READ: മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമയുമായി മമ്മൂട്ടി? ഇത് നടന്നാൽ വീണ്ടും ചരിത്രം; സംവിധായകനായി കൃഷാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News