വിവാഹം കഴിക്കാന്‍ ക്ഷേത്രത്തിലേക്ക് വരണമെന്ന് ആവശ്യം; ഓഫീസിലെത്തി കാമുകന്റെ കോളറില്‍ പിടിച്ചുവലിച്ച് യുവതി

വിവാഹം കഴിക്കാന്‍ ക്ഷേത്രത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് ഓഫീസിലെത്തി കാമുകന്റെ കോളറില്‍ പിടിച്ചുവലിച്ച് യുവതി. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം നടന്നത്. ഭത്തോഡിയ സ്വദേശിനിയായ കരീഷ്മ എന്ന യുവതിയാണ് കാമുകനായ രോഹിത് കുമാറിന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കരീഷ്മയും രോഹിത് കുമാറും അടുപ്പത്തിലായിരുന്നു. കരീഷ്മ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ രോഹിത് സിന്ദൂരം ചാര്‍ത്തിയിരുന്നു. എന്നാല്‍, രോഹിതിന്റെ കുടുംബം കരീഷ്മയെ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ രോഹിത്തിനെതിരെ യുവതി പൊലീസിനെ സമീപിക്കുകയും ബലാത്സംഗ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രോഹിത്തിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രോഹിത്തിനെ ജയിലില്‍ അടച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും കരീഷ്മ വിവാഹം കഴിക്കാന്‍ സമ്മര്‍ദം തുടര്‍ന്നു. വിജയിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം ഓഫീസിലെത്തി സമീപത്തെ ക്ഷേത്രത്തിലേക്ക് യുവാവിനെ കൊണ്ടുപോകാന്‍ ശ്രമം നടത്തുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ വിഷം കഴിച്ച് ജീവനൊടുക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. ഓഫീസിലെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയും ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News