ഒരു കോടി രൂപ ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ചരിത്രം രചിച്ച ആരുഷി അഗർവാൾ ; ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ് വുമൺ

ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തു കൊണ്ട് ഒരു ജോലി ലഭിച്ചാൽ നമ്മളെല്ലാവരും സന്തോഷത്തോടെ ഇരുകയ്യും നീട്ടി സ്വീകരിക്കും. അല്ലെ?. ആരെങ്കിലും അത്രയും ശമ്പളം ലഭിക്കുന്ന ഒരു ജോലി വേണ്ടെന്ന് വെയ്ക്കുമോ? ഇല്ല എന്നാണ് പറയാൻ വരുന്നതെങ്കിൽ തെറ്റി. അങ്ങനെയൊരാൾ ഉണ്ട്. ഗാസിയബാദ് സ്വദേശിനി ആരുഷി അഗർവാൾ. അതെ, തന്റെ സ്വപ്നം വീണ്ടെടുക്കാൻ ഒരു കോടി രൂപ വാഗ്ദാനം നൽകിയ ജോലി വേണ്ടെന്നു വെച്ച് ചരിത്രം രചിച്ചിരിക്കുയാണ് ആരുഷി. ഇത്രയും തുക വേണ്ടെന്നു വെയ്ക്കാൻ ആരുഷിക്ക്‌ മുന്നിൽ കൃത്യമായ കാരണങ്ങൾ ഉണ്ടായിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്നവും, ലക്ഷ്യവും നിറവേറ്റുന്നതിന് വേണ്ടി ആണ് ഇത്രയും വലിയ ഒരു തുകയും, ജോലിയും ആരുഷി അഗർവാൾ വേണ്ടെന്നു വെച്ചത് . ആ ലക്‌ഷ്യം അവർ നേടിയെടുക്കുകയും ചെയ്തു. ഇന്ന് കോടികളുടെ ആസ്തി ഉള്ള, ഇന്ത്യ അറിയുന്ന ബിസിനസ് വുമൺ ആണ് ആരുഷി അഗർവാൾ.

ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ ആരുഷി, നോയിഡയിലുള്ള ജെപി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഞ്ചിനീയറിംഗും , ഐഐഎം ബാംഗ്ലൂരിൽ നിന്നും മാനേജ്മെൻ്റും ചെയ്തു. ഒപ്പം ഐ ഐ ടി ഡൽഹിയിൽ നിന്നും ഇന്റെർണും ചെയ്തു. പഠനം അവസാനിച്ചപ്പോൾ തന്നെ നിരവധി തൊഴിൽ അവസരങ്ങൾ അവരെ തേടിയെത്തി. ആ കൂട്ടത്തിലാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ജോലിയും എത്തിയത്. എന്നാൽ അതെല്ലാം ആരുഷി നിരസിക്കുകയായിരുന്നു. കാരണം ആരുഷിയുടെ ആഗ്രഹം ‘ടാലന്റഡ് ഡിക്രിപ്റ്റ്’ എന്ന കമ്പനി സ്ഥാപിക്കാൻ ആയിരുന്നു. മുത്തച്ഛൻ ആയ ഓം പ്രകാശ് ഗുപ്ത ആണ് പുതിയ സംരംഭം ആരംഭിക്കാൻ ആരുഷിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത്. ആരുഷിയുടെ അച്ഛൻ അജയ് ഗുപ്ത ഒരു ബിസിനസ്കാരൻ ആണ്. അമ്മ വീട്ടമ്മയാണ്.

ALSO READ : അന്യഗ്രഹ ജീവികൾ ഉണ്ടോ? ഐഎസ്ആർഒ ചെയർമാന്റെ ഉത്തരം ഇതാണ്

2018 ലാണ് ആരുഷി കോഡിങ്ങും, സോഫ്റ്റ് വെയർ വികസനവും പഠിക്കാൻ ആരംഭിച്ചത്. ശേഷം വെറും രണ്ടര വർഷം കൊണ്ട് ആരുഷി, അവളുടെ സ്വപ്നം സാക്ഷാത്കരിച്ചു. ടാലെന്റ്റ് ഡിക്രിപ്റ്റ് എന്ന പുതിയ സോഫ്ട്‍വെയർ കമ്പനി ആരുഷി നിർമിച്ചു. ഒരു കോടി രൂപ വേണ്ടെന്നു വെച്ച്, വെറും ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ആണ് ആരുഷി അഗർവാൾ, ടാലെന്റ്റ് ഡിക്രിപ്റ്റ് എന്ന സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചത്. എന്നാൽ അതൊരു ചരിത്രമായിരുന്നു. അതായത് ഒരു ലക്ഷം മുതൽമുടക്കിൽ തുടങ്ങിയ ആരുഷിയുടെ ടാലന്റഡ് ഡിക്രിപ്റ്റ് എന്ന കമ്പനി ഇന്ന് 50 കോടി രൂപയിലധികം ആസ്തിയുള്ള കമ്പനിയാണ്. യുഎസ്, സിംഗപ്പൂർ, ജർമ്മനി, യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ 380 ഓളം കമ്പനികളുമായി ചേർന്ന് അവർ ഇന്ന് പ്രവർത്തിക്കുന്നു. യുവാക്കൾ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഉറപ്പു നൽകുന്ന കമ്പനി എന്ന പ്രത്യേകതയും ആരുഷി അഗർവാളിന്റെ, ടാലെന്റ്റ് ഡിക്രിപ്റ്റ് എന്ന സോഫ്റ്റ് വെയർ കമ്പനിയ്ക്കുണ്ട്. കമ്പനികൾക്ക് ഓൺലൈൻ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന കോഡിംഗ് അധിഷ്ഠിത പരീക്ഷാ പ്ലാറ്റ്‌ഫോമാണ് ടാലൻ്റ് ഡിക്രിപ്റ്റ്. ലക്ഷക്കണക്കിന് യുവാക്കൾ ആണ് ഇന്ന് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. ആരെയും അമ്പരപ്പിക്കുന്ന, പ്രചോദനം നൽകുന്നതാണ് ആരുഷി അഗർവാളിന്റെ ഈ ജീവിത വിജയം. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സംരംഭകരിൽ ഒരാളായി ഇന്ത്യൻ സർക്കാർ ആദരിച്ച വ്യക്തി കൂടി ആണ് ആരുഷി അഗർവാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News