പന്തീരാങ്കാവിലെ ഭർതൃവീട്ടിലെ ക്രൂരത കൈരളി ന്യൂസിനോട് തുറന്ന് പറഞ്ഞ് യുവതി. ഇതുവരെ കാണാത്ത രാഹുലിനെയാണ് അന്ന് കണ്ടത്. വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോൾ മദ്യപിക്കാനാണെന്നു പറഞ്ഞ് സുഹൃത്തുക്കളോടൊപ്പം പോയി. തിരിച്ചുവന്നത് ഇതുവരെ കാണാത്ത രാഹുലാണ്. അതുവരെയും സ്ത്രീധനത്തിന്റെ പേരിൽ ഒരു ചർച്ചയും ഉണ്ടായിരുന്നില്ല. അമ്മയുമായി അടച്ചിട്ട മുറിയിൽ സംസാരിച്ച ദിവസം രാത്രിയാണ് തന്നെ ക്രൂരമായി മർദിച്ചതെന്നും യുവതി പറഞ്ഞു.
മുഖത്തടിക്കുകയും മുഷ്ടി ചുരുട്ടി തലയിൽ ഇടിക്കുകയും ചെയ്തു, ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊള്ളാൻ ശ്രമിച്ചു. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മുറിക്ക് പുറത്ത് കാൽപ്പെരുമാറ്റം കേട്ടെങ്കിലും ആരും അന്വേഷിച്ചില്ല. വിവാഹം കഴിഞ്ഞതുമുതൽ രാഹുലിന്റെ അമ്മയും സഹോദരിയും സ്ത്രീധനത്തെച്ചൊല്ലി തന്നോട് മോശമായി സംസാരിക്കാറുണ്ടെന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപാണ് ദേഹമാസകലം മുറിവുകളുമായി യുവതിയെ ബന്ധുക്കൾ കാണുന്നത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടെ വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ ദേഹത്തെ പരിക്കുകളുടെ പാടുകള്‍ കണ്ട് അമ്പരന്നത്. വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് തിരക്കിയപ്പോഴാണ് വരന്റെ ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Also Read: പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
സംഭവത്തില്‍ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിച്ചു. യുവതിയും കുടുംബവും സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here