ഗയ്‍സ് ഭാവി അമ്മായിയമ്മ വൻ സീനാണ്​, നമ്മൾ ഒളിച്ചോടുന്നു; യുവതിയുടെ പോസ്റ്റ് വൈറൽ

വിവാഹം എന്നുപറയുന്നത് രണ്ട് വ്യക്തികൾ തമ്മിൽ ഒരുമിച്ച് ജീവിക്കുന്നതാണെങ്കിലും രണ്ട് കുടുംബങ്ങൾ കൂടി അതിൽ പങ്കുചേരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ മാത്രം സ്വരച്ചേർച്ചയുണ്ടായിട്ട് കാര്യമില്ല. വീട്ടുകാർ സീനാണെങ്കിൽ ജീവിതം പ്രശ്നത്തിലാകാൻ അത് മതി. അതുപോലെ തന്നെ ഒരു യുവതി തന്റെ ഭാവി അമ്മായിയമ്മയെ കുറിച്ച് എഴുതിയിട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് .

Also read:രാജാ രവിവര്‍മ്മ പുരസ്കാരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക്

യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത് റെഡിറ്റ് എന്ന പ്ലാറ്റ്‌ഫോമിലാണ്. തന്റെ ഭാവി അമ്മായിയമ്മ തന്നെ വെറുക്കുന്നു, അതുകൊണ്ട് താനും തന്റെ ഭാവിവരനും ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് യുവതി പങ്കുവച്ചിരിക്കുന്നത്. കുറിപ്പിൽ ഇത്തരം സാഹചര്യങ്ങളെയും ഇത്തരം അമ്മായിഅമ്മമാരേയും എങ്ങനെ നേരിടാം എന്നും യുവതി ചോദിക്കുന്നുണ്ട്.

ഒരിക്കലും അമ്മായിഅമ്മ തന്നോട് പൊസിറ്റീവായി ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. മാത്രമല്ല, തന്റെ ഭാവിവരൻ അവരോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ തന്നെ ഇഷ്ടമല്ല എന്ന് അവർ സമ്മതിച്ചു. തന്റെ വരനെ എപ്പോഴും അവർ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ കൂടെ എവിടെയെങ്കിലും വന്നാൽ ഫോണിൽ വിളിച്ചുകൊണ്ടേയിരിക്കും എന്നും യുവതി പറയുന്നു. അദ്ദേഹം ഫോൺ എടുക്കാതിരുന്നാൽ അതിനും തന്നെ കുറ്റം പറയും എന്നും കുറിപ്പിൽ പറയുന്നുണ്ട്.

Also read:രാമക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ വെജ്-ഓൺലി 7-സ്റ്റാർ ഹോട്ടലും അയോധ്യയിൽ

ഇതിനോടകം നിരവധിപേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത് ഇത്തരം അമ്മായിയമ്മമാരെ സഹിക്കുക വലിയ പാടുതന്നെ എന്നാണ്. സോഷ്യല്‍മീഡിയയില്‍ പലരും സഹതാപ കമന്‍റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News