മാസത്തില്‍ രണ്ട് തവണ മാത്രം കുളിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹം കഴിഞ്ഞിട്ട് 40-ാം ദിവസം വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. മാസത്തില്‍ രണ്ട് തവണ മാത്രം കുളിക്കുന്നതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍ പറയുന്നു.
ആഗ്രയിലെ കൌണ്‍സിലിംഗ് സെന്ററിലാണ് യുവതി സഹായം തേടി എത്തിയത്. സാധാരണ നിലയില്‍ മാസത്തില്‍ രണ്ട് തവണ മാത്രമാണ് കുളിക്കാറുള്ളതെന്നും മാസത്തില്‍ ഒരു തവണ ശരീരത്തില്‍ ഗംഗാജലം തളിക്കാറാണ് പതിവെന്നുമാണ് യുവാവ് പറയുന്നത്.
Also Read : മൈനാഗപ്പള്ളി കൊലപാതകം ; പ്രതികളെ റിമാന്റ് ചെയ്തു, റിമാന്റ് റിപ്പോർട്ട് ഇങ്ങനെ
വ്യക്തി ശുചിത്വം അല്‍പം പോലുമില്ലാത്ത ആള്‍ക്കൊപ്പം താമസിക്കാന്‍ പറ്റില്ലെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുര്‍ഗന്ധത്തേക്കുറിച്ച് യുവതി നിരന്തരം പരാതിപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാസം ആറ് തവണ താന്‍ കുളിച്ചുവെന്നും യുവാവ് പറയുന്നു.
വിവാഹം കഴിഞ്ഞ് ആരു ആഴ്ച പിന്നിടും മുന്‍പ് ഇക്കാര്യത്തെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here