35 ആം വയസിൽ ജീവിതമൊക്കെ സെറ്റിലായി ഇനി ഒരു വിവാഹമൊക്കെയാകാം എന്ന് കരുതിയ യുവാവിനെ ഒരു ലിസ്റ്റ് കൊണ്ട് ഞെട്ടിപ്പിച്ച യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ഷീജിങിലെ ഹാങ്സുവിലുള്ള വാങ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവാവാണ് വിവാഹാഭ്യർത്ഥനയ്ക്ക് തന്‍റെ പ്രണയിനി നല്‍കിയ മറുപടിയായ ‘കുടുംബച്ചെലവ്’ കണ്ട് കണ്ണുതള്ളിയിരിക്കുന്നത്.
ALSO READ: ‘കം ബാക് ടു കളിക്കളം’, തലമാറിയ ചെന്നൈ തലനരച്ച ബെംഗളൂരു: ഐപിഎല്ലിന് ഇന്ന് മധുരപ്പതിനേഴ്
ചൈനയിൽ സ്വന്തമായി രണ്ട് അപ്പാര്‍ട്മെന്‍റുകളുണ്ട് ഇയാൾക്ക്. മാസം ഇതില്‍ നിന്നുമാത്രം ഒരുലക്ഷം രൂപ ഇയാൾക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 11 ലക്ഷത്തോളം രൂപയാണ് ഇയാളുടെ ആകെ വരുമാനം. അതുകൊണ്ട് തന്നെ ഇനി ഒരു കുടുംബം കെട്ടിപ്പടുക്കാം എന്ന് കരുത്തുകയായിരുന്നു വാങ്. ഈ മാസം ആദ്യമാണ് വാങ് യുവതിയുമായി പരിചയത്തിലായതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതും. എന്നാൽ ഇതിനു പിന്നാലെയാണ് യുവതി വാങിനൊരു ലിസ്റ്റ് നൽകിയത്. ‘കുടുംബത്തിലെ ദൈന്യംദിന ചെലവുകള്‍’ എന്ന തലക്കെട്ടിലുള്ള ലിസ്റ്റായിരുന്നു ഇത്.
ALSO READ: എകെജി- മനുഷ്യസ്നേഹത്തിന്‍റെയും മഹാസമരങ്ങളുടെയും ചുരുക്കെഴുത്ത്
‘വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കുള്ള ചെലവ്, യാത്രാച്ചെലവ്, ഫോണ്‍, ടി.വി എന്നിവ വാങ്ങാനും പുതുക്കാനുമുള്ള ചെലവ്, ഷോപ്പിങ്, കുട്ടികളുണ്ടായാല്‍ അവരെ വളര്‍ത്താന്‍ വേണ്ട ചെലവ്, തന്‍റെ മാതാപിതാക്കളുടെ ചികിത്സാച്ചെലവ്’, തുടങ്ങി ഏകദേശം 9,900 യുവാന്‍ പൊടിക്കാനുള്ള ലിസ്റ്റായിരുന്നു യുവതിയുടേത്. ഇതെല്ലാം തന്നെ നിർബന്ധമായും വേണ്ടി വരുന്നതാണ് എന്ന് യുവതി പ്രത്യേകം ലിസ്റ്റിൽ പരാമർശിച്ചിരുന്നു.
അതേസമയം, ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളെപ്പറ്റി കൃത്യമായ ധാരണ വാങിന് ഉണ്ടാകണം എന്നതുകൊണ്ടാണ് താന്‍ ഈ ലിസ്റ്റ് അയച്ചതെന്നാണ് സംഭവത്തിൽ യുവതിയുടെ വാദം. പണം എന്തിന് ചെലവാക്കുന്നുവെന്ന് യുവാവ് അറിഞ്ഞിരിക്കണമെന്നും, നിലവില്‍ വാങ് അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം, അതുകൊണ്ടു തന്നെ കുടുംബച്ചെലവുകളെപ്പറ്റി യാതൊരു ധാരണയുമില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here