ചേർത്തലയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന യുവതിയെ പതിയിരുന്ന ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചു.ഗുരുതരമായി പരിക്കേറ്റ യുവതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്കു മൂന്നോടെ മരിച്ചു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ ഭര്‍ത്താവും ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ചേര്‍ത്തല നഗരത്തില്‍ താലൂക്ക് ആസ്ഥാന ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പട്ടണക്കാട് പ്രദീപിന്റെ മകള്‍ ആരതിപ്രദീപ് ആണ് മരിച്ചത്. ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും ചികിത്സയിലാണ്. ഇരുവരും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്നു.

ALSO READ: ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

താലൂക്ക് ആസ്ഥാന ആശുപത്രിക്കു സമീപത്തെ സ്വകാര്യപണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഇടറോഡിലൂടെ സ്ഥാപനത്തിലേക്കു വരുമ്പോഴായിരുന്നു അക്രമമുണ്ടായത്. ഇടറോഡില്‍ പതിയിരുന്ന ശ്യാം ജി ചന്ദ്രന്‍ വണ്ടിതടഞ്ഞ് ആരതിയെ വലിച്ചിറക്കി പ്ലാസ്റ്റിക്ക് ഭരണിയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തീപടര്‍ന്നതോടെ യുവതി പ്രാണരക്ഷാര്‍ത്ഥം 100 മീറ്ററോളം അകലേക്കുവരെ ഓടി. സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്. ഉടന്‍തന്നെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ALSO READ: ‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News