മദ്യപിച്ച് വീട്ടിലെത്തി തർക്കം; മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു

മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു. ആന്ധ്രാപ്രദേശിൽ ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

also read; ‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

15 വർഷത്തെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം 2022 ൽ ശ്രീധർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. തർക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ വീട്ടിലേക്ക് ഓടിയെത്തി, ശ്രീധറെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ശ്രീധർ ആശുപത്രിയിലേക്ക് പോകും വഴി മരണപ്പെടുകയായിരുന്നു.

also read; ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍, സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായിരക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News