ചെന്നൈ-മാംഗ്ലൂര്‍ എക്‌സ്‌പ്രെസ് ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം

ചെന്നെ – മാംഗ്ലൂര്‍ ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം. അതിക്രമം നടത്തിയ യാത്രക്കാരന്‍ നീലേശ്വരം റെയില്‍ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു. കാസര്‍ഗോഡ് റെയില്‍വേ പോലീസ് കേസെടുത്തു. അക്രമിയുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈ മാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കയറിയതു മുതല്‍ ഏകദേശം 50 വയസ്സ് പ്രായം വരുന്ന യാത്രക്കാരന്‍ ശല്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി സ്ഥലം മാറിയിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ച് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയ അക്രമിയുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്ന വര്‍ കാസര്‍കോഡ് റെയില്‍വേ പൊലീസില്‍ വിവരമറിയിക്കണം. അതിക്രമം നടന്നപ്പോള്‍ മറ്റ് യാത്രക്കാരോട് വിവരം പറഞ്ഞെങ്കിലും ആരും ഇടപെട്ടില്ലെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. റെയില്‍വേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് ഇയാള്‍ക്കായി പോലീസ് അന്വേഷണം അന്വേഷണം ഊര്‍ജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News