കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍; വൈറലായി യുവതിയുടെ കുറിപ്പ്

കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ വിവരിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറല്‍. വീട്ടില്‍ ഇളയ സഹോദരിയോ സഹോദരനോ വരുമ്പോള്‍ എങ്ങനെയുള്ള മാറ്റങ്ങളാണ് മൂത്തകുട്ടികളില്‍ ഉണ്ടാകുകയെന്ന് യുവതി പറയുന്നു. ഡയറ്റി എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്.

കുടുംബത്തിലെ മൂത്തകുട്ടി എന്ന നിലയില്‍ എല്ലാ കാര്യങ്ങളും നേക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കരുതിയിരുന്നുവെന്ന് യുവതി പറയുന്നു. വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുക, അതിഥികള്‍ വരുമ്പോള്‍ അവരെ സത്ക്കരിക്കുക, എല്ലാ പ്രശ്‌നങ്ങളേയും ശാന്തമായി സമീപിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്റെ ഉത്തരവാദിത്തമായി കരുതിയിരുന്നുവെന്നും യുവതി പറയുന്നു.

വീട്ടിലും ഓഫീസിലും ഒരുപോല സഹയിക്കണമെന്നതാണ് മറ്റൊരു ഉത്തരവാദിത്തമെന്ന് യുവതി പറയുന്നു. എല്ലാവരുടേയും ഇഷ്ടാനുഷ്ടങ്ങള്‍ അറിയണം. സഹോദരങ്ങളെ നേര്‍വഴിക്ക് നടത്തണം, കുടുംബബന്ധങ്ങള്‍ ദൃഢമാക്കണം, എല്ലാ പ്രശ്‌നങ്ങളും പുഞ്ചിരിയോടെ നേരിടണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഭാഗം ശരിയാണെങ്കില്‍ പോലും ചിലപ്പോള്‍ തെറ്റുചെയ്തവരോട് മാപ്പ് പറയേണ്ടിവരും. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് തന്റെ തെറ്റുകൊണ്ടാണോ എന്ന സംശയം തോന്നാമെന്നും യുവതി പറയുന്നു. യുവതിയുടെ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി. നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി. യുവതിയുടേതിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതാണ് യാഥാര്‍ത്ഥ്യം എന്ന രീതിയിലും കമന്റുകള്‍ വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News