വിവാഹാഭ്യര്‍ത്ഥനയുമായി പിന്തുടര്‍ന്ന് ശല്യം ചെയ്തത് രണ്ട് വര്‍ഷം; നിരസിച്ച 22 കാരിയെ ജനമധ്യത്തില്‍ വെടിവച്ചുകൊന്ന് യുവാവ്

മധ്യപ്രദേശില്‍ 22കാരിയെ യുവാവ് വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബ്രഹ്‌മകുണ്ട് സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദീപക് റത്തോര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹാഭ്യര്‍ത്ഥനയുമായി ഇയാള്‍ രണ്ട് വര്‍ഷമായി യുവതിയെ ശല്യം ചെയ്തുവരികയായിരുന്നു. ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും യുവാവ് ശല്യം ചെയ്യുന്നത് തുടര്‍ന്നിരുന്നു.

റസ്‌റ്റോറന്റ് ജീവനക്കാരിയായിരുന്ന പൂജ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിവാഹാഭ്യര്‍ത്ഥനയുമായി പൂജയെ ദീപക് ശല്യം ചെയ്തുവരികയായിരുന്നു. ഒരോ തവണ വിവാഹാഭ്യര്‍ത്ഥനയുമായി ദീപ് സമീപിക്കുമ്പോഴും പൂജ ഒഴിഞ്ഞുമാറിയിരുന്നു. സംഭവ ദിവസം പതിവുപോലെ ജോലിക്കിറങ്ങിയതായിരുന്നു പൂജ. ഇതിനിടെ ദീപക് വിവാഹാഭ്യര്‍ത്ഥനയുമായി സമീപിക്കുകയും പൂജ നിരസിച്ചതോടെ വെടിയുതിര്‍ത്തുകയുമായിരുന്നു.

നിരവധിയാളുകളെ സാക്ഷിയാക്കിയാണ് യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. പൂജ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തിന് ശേഷം ദീപക് ഒളിവില്‍ പോയിരുന്നു. പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. പൊലീസ് തിരിച്ചു നടത്തിയ വെടിവയ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News