ബസിനുള്ളിൽ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് യുവതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഭർത്താവിനും കുട്ടിക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയത്.പിന്നാലെ ഇത് ചോദ്യം ചെയ്ത യുവതി ഇരുപതിലധികം തവണ യുവാവിന്റെ കരണത്തടിക്കുകയായിരുന്നു.
ഷിർദി സ്വദേശിനിയായ പ്രോട്ടിയ ലസ്‌കറെയ്ക്കാണ് ബേസിൽ വെച്ച് മോശം അനുഭവം ഉണ്ടായത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ യുവാവ് നിരവധി തവണ ശല്യം ചെയ്തു. ഒടുവിൽ യുവതി ഇയാളുടെ ഷർട്ടിന്റെ കോളറിന് പിടിക്കുകയും അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത് മുഖത്ത് തുടർച്ചെ അടിക്കുകയുമായിരുന്നു.
പിന്നാലെ ഇയാളെ യുവതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. യുവതിയുടെ ധൈര്യത്തേയും കൃത്യ സമയത്തുള്ള ഇടപെടലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകൾക്കെതിരെ പൊതു സ്ഥലങ്ങളിൽ അതിക്രമം നടത്തുന്നവർക്കെതിരെ ഇതേ രീതിയിൽ പ്രതികരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സംഭവത്തിന്റെ വീഡിയോ കാണാം:
Pune Woman Slaps Drunk Man 25 times for Allegedly harrasing Her inside Bus
— Ghar Ke Kalesh (@gharkekalesh) December 19, 2024
pic.twitter.com/S5kMNynJYf
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here