വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം

വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പോളണ്ടെ കേപ്പിലാണ് സംഭവം നടന്നത്.

also read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

മുപ്പത്തിയൊന്‍പതുകാരിയായ കാരിയായ യെസിം ഡെമിറാണ് മരിച്ചത്. കാമുകന്‍ നിസാമെറ്റിന്‍ ഗുര്‍സുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെയാണ് യെസിം കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് വീണത്.

also read- രണ്ട് പോക്‌സോ കേസുകളില്‍ 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും

സൂര്യാസ്തമയത്തിന്റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. കാമുകന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടെ യെസിം പാറക്കെട്ടില്‍ നിന്ന് വീഴുകയായിരുന്നു. യെസിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് ശേഷം അധികൃതര്‍ അവിടേക്കുള്ള പ്രവേശനം നിരോധിച്ച് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News