ആനാട് ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ സ്‌പെഷ്യലിറ്റി ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീരോഗ ക്ലിനിക്കിന്റെ ഉദ്ഘാടനം വാമനപുരം എം.എല്‍.എ അഡ്വ. ഡി.കെ മുരളി നിര്‍വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ശ്രീകല അധ്യക്ഷത വഹിച്ചു.
ALSO READ: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തിരുവനന്തപുരത്ത് വ്യാപക പരിശോധന
വൈസ്പ്രസിഡന്റ് പാണയം നിസാര്‍ ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിത്രലേഖ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ടീച്ചര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വേങ്കവിള സജി, ഡിപിഎം നാഷണല്‍ ആയുഷ് മിഷന്‍ ഡോ. ഷൈജു.കെ.എസ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജെ സെബി, ഡോ. രോഹിത് ജോണ്‍, വഞ്ചുവം ഷറഫ് ഹരിദാസ്. മുരളീധരന്‍ നായര്‍ പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ALSO READ: ഉത്തരവാദിത്ത മാധ്യമപ്രവർത്തനം വളരെ പ്രാധാന്യമുള്ളത്: പി രാജീവ്
ഡോക്ടര്‍ ദീപാരാജ് സ്ത്രീരോഗ സ്‌പെഷ്യല്‍ ഒ.പിയെ കുറിച്ച് വിശദീകരിച്ചു. ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയമുഴകള്‍ തുടങ്ങിയ്ക്കുള്ള ചികിത്സയും ഗര്‍ഭകാല പരിചരണം, പ്രസവാനന്തര പരിചരണം എന്നിവയും ഒ. പിയില്‍ നിന്നും ലഭ്യമാണ്. എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here