ഓസ്‌ട്രേലിയൻ സ്റ്റൈൽ ‘മഞ്ഞുമ്മൽ ബോയ്സ്’; യുവതിയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

ഓസ്‌ട്രേലിയയിൽ ഏഴ് മണിക്കൂർ പാറകൾക്കിടയിൽ തലകീഴായി കുടുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ചു. കാൽനടയാത്രയ്‌ക്കിടെ  തന്റെ മൊബൈൽ ഫോൺ പാറകൾക്കിടയിൽ വീണത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി കുടുങ്ങിയത്. സ്ഥലത്തെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

Also read:‘അടിച്ചു മോളെ…’; 42 ലക്ഷം ലോട്ടറിയടിച്ചതറിയാതെ യുവാവ് കാറിൽ കറങ്ങിയത് ആഴ്ചകൾ, ഒടുവിൽ…

ഈ മാസം ആദ്യം ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലി റീജിയണിലാണ് സംഭവം നടന്നത്. യുവതി കുടുങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തുകയും, രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

Also read:നേതാവില്ല, ഇനി നേതാക്കൾ; ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിദേശ കമ്മിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്

‘എസ്’ ഷെയ്പ്പിൽ കിടക്കുന്ന കൂറ്റൻ പാറകൾക്കിടയിൽ നിന്ന് അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ യുവതിയെ രക്ഷപ്പെടുത്തിയത്. 500 കിലോയോളം ഭാരം വരുന്ന പാറകൾ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ നീക്കിയത്. തന്റെ സർവീസിനിടയിൽ ഇത് ആദ്യമായാണ് ഇത്രയും സാഹസികത നിറഞ്ഞ ഒരു ദൗത്യം ഞാൻ ഏറ്റെടുക്കുന്നതും, അത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പീറ്റർ വാട്സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News